Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fokana International Convention

America

പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി ഫൊ​ക്കാ​ന "ടീം ​ഇ​ന്‍റ​ഗ്രി​റ്റി'

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2026-2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ൻ​ഷ്യ​ൽ സ്ഥാ​നാ​ർ​ഥി ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള "ടീം ​ഇ​ന്‍റ​ഗ്രി​റ്റി' സ​മ​ഗ്ര​മാ​യ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി.

"ത​ല​മു​റ​ക​ളെ ബ​ന്ധി​പ്പി​ക്കു​ക, സ​മൂ​ഹ​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ക, മ​ല​യാ​ളി വ്യ​ക്തി​ത്വ​ത്തെ ഉ​യ​ർ​ത്തു​ക' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ, ഫൊ​ക്കാ​ന​യെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​നു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന സം​ഘ​ട​ന​യി​ൽ നി​ന്ന് വ​ർ​ഷം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ആ​ഗോ​ള മ​ല​യാ​ളി ഇ​ക്കോ​സി​സ്റ്റ​മാ​ക്കി മാ​റ്റു​മെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെന്ന് നേതൃത്വം അറിയിച്ചു.

പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് പ്ര​ധാ​ന പ​ദ്ധ​തി​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച 100 മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന ഫൊ​ക്കാ​ന 100 ലീ​ഡേ​ഴ്സ് റെ​ക്ക​ഗ്നി​ഷ​ൻ ഇ​നി​ഷ്യേ​റ്റീ​വ്, അം​ഗ​സം​ഘ​ട​ന​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മ​ല​യാ​ളി ക​ണ​ക്ട് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം, ഭാ​വി ത​ല​മു​റ നേ​താ​ക്ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ഫൊ​ക്കാ​ന ഫ്യൂ​ച്ച​ർ ലീ​ഡേ​ഴ്സ് അ​ക്കാ​ദ​മി എ​ന്നി​വ.

ഏ​ഴ് പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സം​ഘ​ട​ന​യു​ടെ ഭാ​വി വി​ക​സ​ന കാ​ഴ്ച​പ്പാ​ട് രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യു​വ​ജ​ന ശാ​ക്തീ​ക​ര​ണം, കു​ടും​ബ-​സീ​നി​യ​ർ പ​രി​ച​ര​ണം, സം​സ്കാ​ര-​സാ​ഹി​ത്യ സം​ര​ക്ഷ​ണം, തൊ​ഴി​ൽ-​ബി​സി​ന​സ് വ​ള​ർ​ച്ച, വ​നി​താ ശാ​ക്തീ​ക​ര​ണം, കാ​യി​ക-​ആ​രോ​ഗ്യ വി​ക​സ​നം, സു​താ​ര്യ ഭ​ര​ണ​സം​വി​ധാ​നം എ​ന്നി​വ.

 

 

 

Latest News

Corehub Up